Wednesday, May 15, 2024
spot_img

ഗോൾഡൻ ​ഗ്ലോബ് 2024 : പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ഓപ്പൺഹെയ്മർ’ ; കിലിയൻ മർഫി മികച്ച നടൻ ; മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ ; എമ്മ സ്റ്റോൺ മികച്ച നടി

കാലിഫോർണിയ: ലോക സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന 81-ാമത് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ബാർബിയായി എത്തിയ മാർഗറ്റ് റോബിയുടെ പ്രകടനത്തെ തള്ളി പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി മാറി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ.

മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ യോർ​ഗോസ് ലാൻതിമോസ് സംവിധാനം ചെയ്ത ‘പുവർ തിങ്സ്’ ആണ് മികച്ച ചിത്രം. ദ് ബോയ് ആൻഡ് ദ് ഹീറോ ആണ് മികച്ച അനിമേഷൻ ചിത്രം. ഓപ്പൺഹെയ്മറിൽ നെഗറ്റിവ് വേഷത്തിലെത്തി ഞെട്ടിച്ച റോബർട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. റോബർട്ട് ഡൗണിയുടെ മൂന്നാം ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരമാണ് ഇത്. ദ് ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ മേരി ലാംപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡേവാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി.

അനാറ്റമി ഓഫ് ഫാളിലൂടെ ജസ്റ്റിൻ ട്രൈറ്റും ആർതർ ഹരാരിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. അനാറ്റമി ഓഫ് ഫാളിനാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം. ഈ വർഷം മുതൽ അവാർഡ് പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരം ബാർബി സ്വന്തമാക്കി. ബാർബിയിൽ ബില്ലി ഐലിഷ് ആലപിച്ച വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ഗാനമാണ് ഒറിജനൽ സോങ് ആയി തെരഞ്ഞെടുത്തത്.

Related Articles

Latest Articles