Wednesday, May 15, 2024
spot_img

മിണ്ടാപ്രാണികളെ കൊന്നൊടുക്കി; രാഷ്ട്രീയ തിമിരം ബാധിച്ച കമ്യൂണിസ്റ്റുകാർക്കെതിരെ പ്രതികരിച്ച് ആറാം ക്ലാസ്സുകാരൻ

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ മരുത്തോർവട്ടത്ത് കോവിഡ് രോഗികൾക്ക് ആഹാരം നല്കുന്നതിനായി സേവാഭാരതി നടത്തിയ സമൂഹ അടുക്കളയോട് സഹകരിച്ചതിന്റെ പേരിൽ ചേർത്തല മുട്ടത്തിപറമ്പ് പനേഴത്തുവെളിയിൽ ബെന്നിയുടെ മകൻ പതിനൊന്നു വയസ്സുകാരൻ ക്രിസ്റ്റി ദേവസ്യ ഓമനിച്ച് വളർത്തിയ 25 മാടപ്രാവുകളെയാണ് രാഷ്ട്രീയ തിമിരം ബാധിച്ച കമ്മ്യൂണിസ്റ്റ് ഭീകരർ കഴുത്ത് ഞെരിച്ച് കൊന്നു കളഞ്ഞത്. ഇടത് സഹയാത്രികരായ കുടുംബത്തോടാണ് ഈ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത.

ഈ കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ പ്രതികരിക്കുകയാണ് ആറാം ക്ലാസ്സുകാരനായ ക്രിസ്റ്റി ദേവസ്യ. ക്രിസ്റ്റിയുടെ ഹൃദയം തകരുന്ന ചോദ്യമിപ്പോൾ എല്ലാരേയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

“എന്തിനാ മാമൻ മാരെ നിങ്ങടെ രാഷ്ട്രീയ വൈരാഗ്യത്തിന് എന്റെ ഈ മിണ്ടാപ്രാണികളെ കൊന്നത് “???

ക്രിസ്റ്റിയുടെ വീട്ടുകാർ സേവാഭാരതിയോട് സഹകരിച്ചതിന്റെ പേരിലാണ്
പതിനൊന്നുകാരൻ ഓമനിച്ച് വളർത്തിയ 25 മാടപ്രാവുകളെ കമ്യൂണിസ്റ്റുകാർ കഴുത്ത് ഞെരിച്ച് കൊന്നത്. മയക്കുമരുന്ന് സംഘങ്ങളെ പോലെയാണ് ഇടത് രാഷ്ടീയം ഒരിക്കൽ പെട്ടാൽ രക്ഷപെടണമെന്ന് വിചാരിച്ചാലും സമ്മതിക്കില്ല.
അഥവാ വിട്ട് പോന്നാൽ പിന്നെ ഇല്ലാതാക്കലാകും അടുത്ത ശ്രമം എന്ന് ബെന്നിയും കുടുംബവും പ്രതികരിച്ചു.

പരാതി നല്കാൻ പോലും പേടിച്ച് നിന്ന ബെന്നിയുടെ വീട് ഇന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് സി എസ് ശ്യാം, ശാരീരിക് ശിക്ഷൺ പ്രമുഖ് മുരുകേഷ് കൊല്ലേലിൽ, ഉപഖണ്ഡ് കാര്യവാഹ് എം.പ്രശാന്ത്, മണ്ഢൽ കാര്യവാഹ് ആർ ബിജു , അഭിലാഷ് മരുത്തോർവട്ടം എന്നിവർ സന്ദർശിച്ചു. കൊടുംക്രൂരത ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്കുമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles