തിരുവനന്തപുരം: സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോട് കൊല്ലം എംഎൽഎ മുകേഷ് മോശമായി പെരുമാറിയെന്നു പരാതി. മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതി നല്‍കിയത്.
മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. അതെ സമയം മുകേഷിനെതിരെ ആസൂത്രിതമായി ചിലർ പ്രവർത്തിക്കുകയായിരുന്നു എന്നും അദ്ദേഹത്തിനെ അനുകൂലിക്കുന്നവർ പറയുന്നു

