Kerala

സംസ്ഥാനത്ത് താറുമാറായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം; ടെലിഫോൺ പോലുമില്ലാതെ ഓഫീസുകൾ; വിളിച്ചാൽ പോലും കിട്ടുന്നില്ലെന്ന് പരാതി

തിരുവനന്തപുരം; സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന്റെ (Education Department Of Kerala) പ്രവർത്തനത്തിനെതിരെ വ്യാപക പരാതി. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം പോലും നേരെ പ്രവർത്തിക്കുന്നില്ലെന്നാണ് പ്രധാന പരാതി.

അതേസമയം സ്ഥാപനങ്ങളിലേക്ക് വിളിക്കാനുള്ള ഫോൺ നമ്പറോ മറ്റൊ ഇല്ലെന്ന് പരാതി ശക്തമായതോടെ എല്ലാ ഓഫീസുകളിലും ടെലിഫോൺ കാര്യക്ഷമമാക്കാൻ ഉത്തരവിറക്കി. പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാൻ നടപടി വേണം.

അത് സാധ്യമല്ലെങ്കിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷൻ എടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കോളുകൾ അറ്റൻഡ് ചെയ്യാൻ ഓഫീസ് മേധാവി റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓഫീസ് ജീവനക്കാർക്ക് ചുമതല ഉത്തരവ് വഴി നൽകണം.

ടെലിഫോൺ വഴി പരാതി ലഭിക്കുകയാണെങ്കിൽ അത് കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം. തുടർ നടപടി രണ്ടാഴ്ചയിലൊരിക്കൽ ഓഫീസ് മേധാവി വിലയിരുത്തണം. ഓഫീസ് പരിശോധനാ വേളയിൽ ബന്ധപ്പെട്ട അധികാരികൾ ഈ രജിസ്റ്റർ നിർബന്ധമായും പരിശോധിക്കണം. അതാത് കാര്യാലയങ്ങളിൽ നിന്നും അയക്കുന്ന കത്തിടപാടുകളിൽ കാര്യാലയത്തിന്റെ ഫോൺ നമ്പർ, ഔദ്യോഗിക ഇ-മെയിൽ ഐ.ഡി. എന്നിവ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. സ്‌കൂൾ/ഓഫീസിലേക്ക് വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകേണ്ടതാണ്. ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് അതാതു സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ – ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലെ സീനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ചുമതലപ്പെടുത്തേണ്ടതാണ് എന്നും മന്ത്രി അറിയിച്ചു.

B4 Admin

Recent Posts

പ്രപഞ്ചത്തിൽ നിന്ന് എട്ട് മിനിറ്റ് ഇടവിട്ട് നിഗൂഢ റേഡിയോ തരംഗങ്ങൾ: 5,000 വർഷം പഴക്കമുള്ള സന്ദേശങ്ങളുടെ രഹസ്യം ചുരുളഴിച്ച് ശാസ്ത്രലോകം!

അയ്യായിരത്തിലധികം പ്രകാശവർഷം അകലെനിന്ന് ഓരോ എട്ട് മിനിറ്റിലും കൃത്യതയോടെ ഭൂമിയിലേക്ക് എത്തുന്ന നിഗൂഢ റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തിയതായി ഇന്റർനാഷണൽ…

2 hours ago

ബംഗാളിന്റെ പേര് ഇനി ‘പശ്ചിം ബംഗ’: ഡിസംബർ ഒൻപതിന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി!

പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക നാമം 'പശ്ചിം ബംഗ' എന്നാക്കി മാറ്റുന്നതിനുള്ള സുപ്രധാന പ്രമേയം അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…

2 hours ago

എൻവിഡിയ മുൻ മേധാവിയുമായുള്ള ബന്ധത്തിനിടയിലും ചൈനീസ് ചാര ഏജൻസിയുമായി ആശയവിനിമയം: ആലീസ് ഹുവാങ്ങിന്റെ ചാരബന്ധങ്ങളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

എൻവിഡിയയുടെ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുപ്പം പുലർത്തിയിരുന്ന കാലയളവിൽ ആലീസ് ഹുവാങ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ്…

3 hours ago

ഗർഭാശയമുഖ അർബുദത്തിനെതിരായ പോരാട്ടത്തിന് വൻ കരുത്ത്: ഒൻപത് മാസത്തിനുള്ളിൽ ഒരു കോടി എച്ച്.പി.വി വാക്സിൻ ഡോസുകൾ പൂർത്തിയാക്കി ഭാരതം!

ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഭാരതം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, ഒൻപത് മാസത്തിൽ താഴെ സമയത്തിനുള്ളിൽ ഒരു…

4 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല നാളെ: തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി, പന്ത്രണ്ട് മണിക്കൂർ തത്സമയ സംപ്രേക്ഷണവുമായി തത്ത്വമയി ന്യൂസ്

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ദേവീചൈതന്യത്തിന്റെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ…

4 hours ago

ബിസ്ലെറി കുടിവെള്ള സാമ്പിളിൽ കാൻസർ സാധ്യതയുള്ള രാസവസ്തുക്കൾ കണ്ടെത്തിയതായി എഫ്എസ്എസ്എഐ: കമ്പനിക്കെതിരെ പ്രോസിക്യൂഷന് അനുമതി

രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…

4 hours ago