Thursday, May 16, 2024
spot_img

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കടത്തി കൊണ്ടു പോയത് മതം മാറ്റാനെന്ന് അമ്മയുടെ പരാതി

കോഴിക്കോട്: വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബന്ധുവീട്ടില്‍ നിന്നു കടത്തിക്കൊണ്ടു പോയെന്ന് മാതാവിന്റെ പരാതി. പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാനാണു നീക്കമെന്ന് ആരോപിച്ച് അമ്മ പരാതി നല്‍കി. കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് കുറെക്കാലമായി പെണ്‍കുട്ടിയുടെ പിന്നാലെ ആയിരുന്നെന്നും കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിക്കു 18 വയസ് തികഞ്ഞതോടെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വയനാട് ജില്ലാ പോലീസ് മേധാവിക്കാണു പരാതി നല്‍കിയത്.

മാനന്തവാടിക്കടുത്ത സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് സാദിഖ് എന്ന യുവാവ് വിവാഹം ചെയ്തു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ പരാതിനല്‍കിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകും മുമ്പ് മകള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സാദിഖിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുക്കണം. മകളെ മയക്കുമരുന്ന് നല്‍കിയാണു വലയിലാക്കിയതെന്നും ഇതിനു സഹായിച്ച മാനന്തവാടിയിലെ കൂള്‍ബാര്‍ നടത്തിപ്പുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അമ്മ പരാതിയില്‍ ആവശ്യപ്പെടുന്നു.

പരാതി പരിശോധിച്ച എസ്പി തുടര്‍നടപടിക്കായി മാനന്തവാടി ഇന്‍സ്‌പെക്ടര്‍ക്കു കൈമാറി. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മകള്‍ പീഡിപ്പിക്കപ്പെട്ടതായി സംശയമുള്ളതിനാല്‍ വിദഗ്ധമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഇയാളുമായുള്ള രജിസ്റ്റര്‍ വിവാഹം തടയണമെന്നും മാതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles