Friday, January 9, 2026

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ആലപ്പുഴയിൽ ഇരുപതുകാരൻ അറസ്റ്റിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റിൽ. പാലക്കാട് മണ്ണാർകാട് സ്വദേശി മുസ്തഫ (20) ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകുകയും തുടർന്ന് ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുമെന്നാണ് പരാതിയിൽ പറയുന്നത്.

പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഹൈദരാബാദിൽ ഒളിവിലായിരുന്ന പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് ഇൻസ്പെക്ടർ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എസ്.ഐ. അശോകൻ, എ.എസ്.ഐ മാരായ മോഹൻ കുമാർ.ആർ, മനോജ്.യു.കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിപിൻ ദാസ്, ഷാൻകുമാർ.ആർ, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Latest Articles