Sunday, June 2, 2024
spot_img

തമിഴ് യുവതിയെ മലയാളി പൂജാരി കടത്തിക്കൊണ്ടുപോയി; നരബലി പേടിയിൽ കുടുംബം

പത്തനംതിട്ട :പത്തനംതിട്ടയിൽ തമിഴ് യുവതിയെ മലയാളിയായ പൂജാരി കടത്തി കൊണ്ടുപോയെന്ന് പരാതി. രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരപാണ്ഡ്യന്റെ ഭാര്യ അർച്ചന ദേവിയെയാണ്(27) സമ്പത്ത് എന്ന പൂജാരി കടത്തിക്കൊണ്ടുപോയത്. റാന്നിയിൽ 12 വർഷമായി തുണിക്കച്ചവടം നടത്തുന്നയാളാണ് മധുരപാണ്ഡ്യൻ

അഞ്ച് മാസം മുമ്പാണ് രാജപാളയം മീനാക്ഷിപുരം മാരിയമ്മൻ കോവിലിലെ ചടങ്ങുകൾക്കായി സമ്പത്ത് എത്തിയത്. മധുരപാണ്ഡ്യനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് അർച്ചന ദേവി ഇയാൾക്കൊപ്പം പോകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിരുദനഗർ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ബന്ധുക്കളുടെ അടുത്ത് എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ യുവതി വീണ്ടും ഇറങ്ങിപ്പോയി

19 പവൻ സ്വർണവുമായാണ് യുവതി വീടുവിട്ടത്. സമ്പത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയെന്നാണ് പറഞ്ഞിട്ടുള്ളത്. പേരും സ്ഥലവുമെല്ലാം വ്യാജമാണെന്ന് സംശയിക്കുന്നു. ഇരട്ട നരബലി കേസ് വന്നതിന് പിന്നാലെ ഭീതിയിലാണ് മധുരപാണ്ഡ്യൻ. സ്വർണം അപഹരിച്ച ശേഷം സമ്പത്ത് യുവതിയെ അപായപ്പെടുത്തുമോയെന്ന ഭീതിയിലാണ് ബന്ധുക്കൾ.

Related Articles

Latest Articles