Sunday, May 19, 2024
spot_img

പയ്യന്നൂരിൽ വൻ കുഴൽപ്പണ വേട്ട;കെഎസ്ആർടിസി യാത്രക്കാരനിൽ നിന്നും പിടികൂടിയത് 27.5 ലക്ഷം രൂപ

കണ്ണൂർ: പയ്യന്നൂരിൽ കുഴൽപ്പണ വേട്ട, കെഎസ്ആർടിസി യാത്രക്കാരനായ യുവാവിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയത് 27.5 ലക്ഷം രൂപ. മഹാരാഷ്‌ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട്-പയ്യന്നൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. യുവാവിന്റെ ബാഗിലും വസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കുഴൽപ്പണം കണ്ടെത്തിയത്.

അതേസമയം, തൃശൂരിൽ വാഹനാപകടം സംഭവിച്ച കാറിൽ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് കണ്ടെത്തി. ബൈക്ക് യാത്രികനെ ഇടിച്ചിട്ട് അപകടമുണ്ടാക്കിയ കാർ യാത്രികനിൽ നിന്നാണ് ലഹരി പിടികൂടിയത്. തൃശൂർ മാളയിലായിരുന്നു സംഭവം. സംഭവത്തിൽ മാള സ്വദേശിയായ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles