Saturday, June 1, 2024
spot_img

സമരത്തിനിടയിൽ എസ്ഐയുടെ തെറി അഭിഷേകം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ,എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി

കോട്ടയം: സമരത്തിനിടയിൽ തെറി വിളിച്ച സംഭവത്തിൽ എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി. ഗാന്ധിനഗർ എസ് ഐ സുധി കെ സത്യപാലനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യുവാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇന്നലെ എംജി സർവ്വകലാശാലയിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെയായിരുന്നു സുധി കെ സത്യപാൽ സുബിൻ മാത്യുവിനെ തെറി വിളിച്ചത്.

അതേസമയം തെറിവിളിച്ചത് പിന്നീട് വലിയ ചർച്ച ആവുകയായിരുന്നു.സോഷ്യൽ മീഡിയ ഒന്നടങ്കം അത് ഏറ്റെടുക്കുകയും എസ് ഐ ക്കെതിരെതിരിയുകയും ചെയ്തു. വലിയ വിമർശനമാണ്പോലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്നത്.ഇതിനെ തുടർന്നാണ് സുബിൻ മാത്യു പരാതിയുമായി രം​ഗത്തെത്തിയത്. ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Articles

Latest Articles