Sunday, May 19, 2024
spot_img

തിരുപ്പതി ക്ഷേത്ര ദർശനത്തിന് പിന്നാലെ പുലിയുടെ ആക്രമണം; മൂന്ന് വയസുകാരന് ഗുരുതര പരിക്ക്, തീർത്ഥാടകർ പകൽസമയത്ത് മാത്രമേ ദർശനത്തിന് എത്താൻ പാടുള്ളുവെന്ന് വനംവകുപ്പിന്റെ പുതിയ ഉത്തരവ്

തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്ന് വയസുകാരന് പുലിയുടെ ആക്രമണം. കാനനപാത വഴി ക്ഷേത്രത്തിലേക്ക് പോകവേയാണ് ആക്രമണമുണ്ടായത്. കൗഷിക് എന്ന മൂന്ന് വയസുകാരനാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കൗഷിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൗഷികിന്റെ കുടുംബം ഹനുമാൻ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്നതിനിടെ പുലി എത്തുകയായിരുന്നു. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു.ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറഞ്ഞു. കുട്ടിയുടെ മുഖത്തും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വനംവകുപ്പ് പുതിയ ഉത്തരവിറക്കി. തീർഥാടകർ പകൽ സമയത്ത് മാത്രമേ ദർശനത്തിന് വരാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്.

Related Articles

Latest Articles