Tuesday, November 3, 2026

കാൺപൂർ ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർ മർദ്ദിച്ചെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു! ബംഗ്ലാ ആരാധകൻ ‘ടൈഗർ റോബിയെ’ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു ; റോബി ഇന്ത്യയിലെത്തിയത് മെഡിക്കൽ വിസയിൽ

കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകന്‍ ടൈഗര്‍ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു. ഇയാളുടെ തന്നെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് പോലീസ് അറിയിച്ചു. പൊലീസ് കാവലില്‍ ചകേരി വിമാനത്താവളത്തിലെത്തിച്ച റോബിയെ അവിടെ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് ധാക്കയിലേക്കും അയക്കുകയായിരുന്നു.

സെപ്റ്റംബര്‍ 18ന് ചികിത്സക്കെന്ന പേരില്‍ മെഡിക്കല്‍ വിസയിലാണ് റോബി ബംഗാളിലെ ഹൗറയിലെത്തിയത്. ഇവിടെ നിന്നാണ് ചെന്നൈയിലേക്കും കാണ്‍പൂരിലേക്കും ബംഗ്ലാദേശ് ടീമിന്‍റെ മത്സരം കാണാനായി യാത്ര ചെയ്തത്. ചെന്നൈ ടെസ്റ്റിനിടെ ആരാധകര്‍ തന്നെ അപമാനിച്ചുവെന്ന് റോബി പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് കാണ്‍പൂര്‍ ടെസ്റ്റിനിടെ ഇയാള്‍ കുഴഞ്ഞുവീണത്. തുടർന്ന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് റോബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ ആരാധകര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും അടിവയറ്റിലും പുറത്തും ചവിട്ടിയെന്നും ഇയാള്‍ പരാതിപ്പെട്ടിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. നിര്‍ജ്ജലീകരണം കാരണമാണ് റോബി കുഴഞ്ഞുവീണതെന്ന് കാണ്‍പൂര്‍ പോലീസ് വ്യക്തമാക്കി. പിന്നാലെ റോബി തന്നെ തനിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് വീഡിയോ സന്ദേശത്തിലൂടെ പറയുകയും ചെയ്തു.

Related Articles

Latest Articles