മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരേ ജപ്തി നോട്ടീസ്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കർ ഭൂമി ജപ്തി ചെയ്യാനാണ് ആക്സിസ് ബാങ്ക് നോട്ടീസ് നൽകിയത്. ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപ്പരസ്യം നല്‍കി.
അതേസമയം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ്പ്‌വേ പൊളിച്ചുനീക്കാന്‍ തുടങ്ങി. റോപ് വേയും റോപ് വേ ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തുണുകളുമാണ് പൊളിച്ചു നീക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാന്‍റെ നിര്‍ദ്ദേശാനുസരണമാണ് നടപടി. ഊർങ്ങാട്ടിരി പഞ്ചായത്ത് 1,47000 രൂപ ചെലവിട്ടാണ് ഈ പ്രവൃത്തി ചെയ്യുന്നത്.
നേരത്തെ രണ്ട് തവണ റോപ്പ്‌വേ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്നില്ല. വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഓം ബുഡ്‌സ്മാന്‍ കര്‍ശന നിലപാടെടുത്തതോടെയാണ് റോപ്പ്‌വേ പൊളിക്കാന്‍ പഞ്ചായത്ത് തയ്യാറായത്. അനുമതിയില്ലാതെ നിർമിച്ച റോപ് വേ 10 ദിവസത്തിനകം പൊളിച്ചു നീക്കാനാകുമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.

