Monday, May 20, 2024
spot_img

ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ആശ്വാസം; വിസ നിയന്ത്രണം പിൻവലിച്ച് അതിർത്തികൾ തുറന്ന് ഓസ്ട്രേലിയ; നടപടി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

ദില്ലി: വിസ നിയന്ത്രണം പിൻവലിച്ച് അതിർത്തികൾ തുറന്ന് ഓസ്ട്രേലിയ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ സന്ദർശനത്തോടനുബന്ധിച്ചാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന വിസ നിയന്ത്രണം നീക്കിയത്. അതിർത്തികൾ തുറക്കാനുള്ള ഓസ്ട്രേലിയൻ തീരുമാനം സ്വാഗതാര്‍ഹമെന്ന് (External Affairs Minister S Jaishankar on Saturday welcomed the reopening of the Australian border) വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. പുതിയ തീരുമാനപ്രകാരം രണ്ടു വാക്‌സിനെടുത്ത എല്ലാവർക്കും വിസ നൽകാനാണ് തീരുമാനം. വിദ്യാർത്ഥികൾക്കും ജോലി ലഭിച്ചവർക്കും മുൻഗണനയുണ്ട്. സന്ദർശക വിസ ലഭിച്ചവർക്കും വിനോദസഞ്ചാരികൾക്കും ഇനി ഓസ്‌ട്രേലിയയിലേക്ക് എത്താമെന്നും പ്രധാനമന്ത്രി സ്‌കോട് മോറിസൺ അറിയിച്ചു.

അതേസമയം അതിർത്തികൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുളള ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ വഴിയൊരുക്കിയെന്ന് എസ് ജയശങ്കർ പ്രതികരിച്ചു. വിദ്യാർത്ഥികൾ മടങ്ങി തുടങ്ങിയെന്ന് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രിയും പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഓസ്ട്രേലിയ അതിര്‍ത്തി തുറക്കുന്നത്. അതേസമയം, ക്വാഡ് കൂട്ടായ്മയ്ക്കെതിരെയുള്ള ചൈനയുടെ വിമർശനം എസ് ജയശങ്കർ തള്ളി. വിമർശനം കൊണ്ട് കൂട്ടായ്മയുടെ പ്രാധാന്യം ഇല്ലാതാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി മെൽബണിലെത്തിയ എസ്.ജയശങ്കറും ഓസ്‌ട്രേലിയയുടെ വിദേശകാര്യമന്ത്രി മാരിസ് പെയിനുംനടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Latest Articles