Monday, June 17, 2024
spot_img

വഴിത്തർക്കത്തിനിടയിൽ സംഘർഷം; ആലപ്പുഴയിൽ സഹോദരനെ തലക്കടിച്ച് കൊന്നു, സഹോദരങ്ങൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ ചുനക്കരയിൽ യുവാവിനെ സഹോദരങ്ങൾ കൊലപ്പെടുത്തി. കല്ലുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. ചുനക്കര സ്വദേശി ദിലീപ് ഖാനാണ്(45) കൊല്ലപ്പെട്ടത്. മൂവരും തമ്മിലുള്ള വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സംഭവത്തില്‍ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ സഹോദരിയുടെ വീടിന് സമീപമാണ് സംഭവം.

ഇവരുടെ ഓട്ടോ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള വഴിയിലൂടെ സഞ്ചരിച്ചത് തടഞ്ഞിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്. നേരത്തെ മുതൽ ഇവര്‍ തമ്മില്‍ വഴിത്തർക്കുണ്ട്.

Related Articles

Latest Articles