Sunday, May 26, 2024
spot_img

വിവാഹ സമയത്ത് ഭർത്താവ് പെണ്ണായിരുന്നു; സത്യം പുറത്തുവന്നത് എട്ട് വർഷങ്ങക്ക് ശേഷം; പരാതിയുമായി യുവതി

ലക്‌നൗ : ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഭർത്താവിനെതിരെ പരാതിയുമായി 40 കാരി. പുരുഷനാകാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് തന്നിൽ നിന്ന് മറച്ചുവെച്ചുവെന്ന് യുവതി പരാതിയിൽ ആരോപിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ് വർദ്ധൻ എന്നയാൾക്കെതിരെ വഞ്ചന, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.

ഒൻപത് വർഷങ്ങൾക്ക് മുൻപ് മാട്രിമോണി സൈറ്റിലൂടെയാണ് യുവതി വിരാജ് വർദ്ധനെ പരിചയപ്പെടുന്നത്. 2011 ൽ നടന്ന അപകടത്തിൽ യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. ഇവർക്ക് 14 വയസ് പ്രായമുള്ള മകളുണ്ട്. ഇതിന് പിന്നാലെയാണ് ഇവർ രണ്ടാമത് വിവാഹിതയായത്. 2014 ലായിരുന്നു വിരാജ് വർദ്ധനുമായുള്ള വിവാഹം.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വിവാഹംനടന്നു. വിവാഹ ശേഷം യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഇയാൾ തയ്യാറായില്ല. ദിവസങ്ങളോളം ഇയാൾ ഒഴിവ് പറഞ്ഞുകൊണ്ടേയിരുന്നു. യുവതി കാരണം തിരക്കിയതോടെ കുറച്ച് വർഷങ്ങൾക്ക് മുൻപ് റഷ്യയിലായിരിക്കെ അപകടത്തിൽ പെട്ടുവെന്നും അത് തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിവില്ലാത്തവനാക്കിയെന്നും ഇയാൾ പറഞ്ഞു. ചെറിയ ഒരു ശസ്ത്രക്രിയ കൂടി ബാക്കിയുണ്ടെന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്.

തുടർന്ന് 2020 ൽ ഭാരം കുറയ്‌ക്കുന്ന ശസ്ത്രക്രിയയ്‌ക്ക് എന്ന് പറഞ്ഞ് കൊൽക്കത്തയിലേക്ക് പോയി. പിന്നീടാണ് യുവാവ് സത്യങ്ങൾ വെളിപ്പെടുത്തിയത്. താൻ പണ്ട് സ്ത്രീയായിരുന്നു എന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയതാണെന്നും ഇയാൾ പറഞ്ഞു. വിജയ്ത എന്നായിരുന്നു ഇയാളുടെ ആദ്യത്തെ പേര്. തുടർന്ന് വിരാജ് യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.

Related Articles

Latest Articles