Monday, June 17, 2024
spot_img

ഏരിയ സമ്മേളനത്തിലെ സംഘര്‍ഷം; ആലപ്പുഴ എസ്എഫ്ഐയിൽ കടുത്ത അച്ചടക്ക നടപടി; ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയടക്കം പുറത്താക്കി

ഹരിപ്പാട് : ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനില രാജുവടക്കം ഏഴുപേരെ പുറത്താക്കാൻ എസ്എഫ്ഐ ഫ്രാക്‌ഷന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ സംഘര്‍ഷം സംഘടനയ്‌ക്കൊന്നാകെ നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നേതൃത്വം നീങ്ങിയത്.

കഴിഞ്ഞയാഴ്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഹരിപ്പാട് ഏരിയ സമ്മേളനത്തിലായിരുന്നു സംഭവം. കേരള സർവകലാശാല യൂണിയൻ മുൻ ചെയർപഴ്സൻ കൂടിയായ അനിലയെ സെക്രട്ടറിയാക്കി കൊണ്ടുള്ള പാനൽ സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും ഒരു വിഭാഗം ഇത് അംഗീകരികരിക്കാൻ തയാറായില്ല. തുടർന്ന് 30 പേർ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോവുകയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്യുകയായിരുന്നു.

Related Articles

Latest Articles