Wednesday, May 29, 2024
spot_img

പത്മശ്രീ പുരസ്‌കാര ജേതാവ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയെ തേടി അഭിനന്ദന പ്രവാഹം ! പൊന്നാടയണിയിച്ച് ആദരവുമായി ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയും അഖില തന്ത്രി പ്രചാരക് സഭയും

പത്മശ്രീ പുരസ്‌കാരം നേടിയ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിക്ക് ആദരവുമായി ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയും അഖില തന്ത്രി പ്രചാരക് സഭയും. രണ്ട് സംഘടനകളെയും പ്രതിനിധീകരിച്ച് ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ചെയർമാനും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാനുമായ ബ്രഹ്മശ്രീ. Dr.എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റിയാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയെ പൊന്നാട അണിയിച്ച് ആദരിച്ചത്. മകൻ ആദിത്യ വർമ്മയും സന്നിഹിതനായിരുന്നു.

“അർഹമായ പുരസ്‌കാരം അവരവരുടെ കർമ്മഫലം കൊണ്ട് എല്ലാം നമ്മളെ തേടിയെത്തും എന്നുള്ളതിന് ഒരു ഉദാഹരണവും പൊന്നു പെരുമാളിന്റെ അനുഗ്രഹവുമാണ് തമ്പുരാട്ടിക്ക് കിട്ടിയ ഈ പുരസ്‌കാരം. ഇന്ന് പൊന്നാടയണിയിച്ചുകൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ സാധിച്ചതും പൊന്നു പെരുമാളിന്റെ അനുഗ്രഹമാണ്” – ബ്രഹ്മശ്രീ. Dr.എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പറഞ്ഞു. സാഹിത്യ രംഗത്തെ സമഗ്ര സംഭവനകൾക്കാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയെ രാജ്യം പത്മ ശ്രീ നൽകി ആദരിച്ചത്.

Related Articles

Latest Articles