Categories: International

പാകിസ്ഥാനും ചൈനയ്ക്കും ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്രരംഗത്ത് ഒരു നീക്കവും നടത്താനാവില്ല: യുഎസ് നിയമനിര്‍മ്മാണ സഭയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്

പാകിസ്ഥാനും അതിന്റെ പ്രധാന പങ്കാളിയായ ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്ക്കെതിരേ അന്താരാഷ്ട്രരംഗത്ത് ശക്തമായ ഒരു നീക്കവും നടത്തുക അസാദ്ധ്യമാണ്. പാകിസ്ഥാന്റേയും ചൈനയുടേയും മനുഷ്യാവകാശലംഘനങ്ങള്‍ കൊണ്ടുതന്നെ അവരുടെ വാക്കുകള്‍ ആരും വിലയ്ക്കെടുക്കില്ല. ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ ബഹുമാന്യതയില്ലാതാക്കാനോ, ലോകരാഷ്ട്രങ്ങളുമായി, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള നല്ല ബന്ധങ്ങള്‍ നശിപ്പിക്കാനോ പാകിസ്ഥാനും ചൈനയും വിചാരിച്ചാല്‍ കഴിയില്ലെന്ന് അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയുടെ ഗവേഷണവിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയായ യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍ഗ്രസ്സിന്റെ പൊതുജന നയരൂപീകരണത്തെപ്പറ്റിയുള്ള പ്രധാനപ്പെട്ട ഗവേഷണവിഭാഗമാണ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പരിമിതമായ വിശ്വാസ്യത മാത്രമേയുള്ളുവെന്നും ഇന്ത്യ കാശ്മീരിലെടുത്ത ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വയം വരുത്തിവച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഇത്രയും കാലം ഭീകരവാദികളെ രഹസ്യമായും പരസ്യമായും സഹായിച്ച പാകിസ്ഥാനെ കാശ്മീര്‍ വിഷയത്തില്‍ ആരും മുഖവിലയ്ക്കെടുക്കില്ല. ഒരു സൈനികനീക്കവും ഈ അവസ്ഥയില്‍ പാകിസ്ഥാനെക്കൊണ്ട് കഴിയില്ല. അവര്‍ നയതന്ത്രനീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് സാദ്ധ്യത.’ റിപ്പോര്‍ട്ട് തുടരുന്നു.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

11 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

13 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

16 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

23 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 day ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago