പാകിസ്ഥാനും അതിന്റെ പ്രധാന പങ്കാളിയായ ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്ക്കെതിരേ അന്താരാഷ്ട്രരംഗത്ത് ശക്തമായ ഒരു നീക്കവും നടത്തുക അസാദ്ധ്യമാണ്. പാകിസ്ഥാന്റേയും ചൈനയുടേയും മനുഷ്യാവകാശലംഘനങ്ങള്‍ കൊണ്ടുതന്നെ അവരുടെ വാക്കുകള്‍ ആരും വിലയ്ക്കെടുക്കില്ല. ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ ബഹുമാന്യതയില്ലാതാക്കാനോ, ലോകരാഷ്ട്രങ്ങളുമായി, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള നല്ല ബന്ധങ്ങള്‍ നശിപ്പിക്കാനോ പാകിസ്ഥാനും ചൈനയും വിചാരിച്ചാല്‍ കഴിയില്ലെന്ന് അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയുടെ ഗവേഷണവിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയായ യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍ഗ്രസ്സിന്റെ പൊതുജന നയരൂപീകരണത്തെപ്പറ്റിയുള്ള പ്രധാനപ്പെട്ട ഗവേഷണവിഭാഗമാണ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പരിമിതമായ വിശ്വാസ്യത മാത്രമേയുള്ളുവെന്നും ഇന്ത്യ കാശ്മീരിലെടുത്ത ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വയം വരുത്തിവച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഇത്രയും കാലം ഭീകരവാദികളെ രഹസ്യമായും പരസ്യമായും സഹായിച്ച പാകിസ്ഥാനെ കാശ്മീര്‍ വിഷയത്തില്‍ ആരും മുഖവിലയ്ക്കെടുക്കില്ല. ഒരു സൈനികനീക്കവും ഈ അവസ്ഥയില്‍ പാകിസ്ഥാനെക്കൊണ്ട് കഴിയില്ല. അവര്‍ നയതന്ത്രനീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് സാദ്ധ്യത.’ റിപ്പോര്‍ട്ട് തുടരുന്നു.

