ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രമങ്ങൾ പാളുന്നതായി സൂചന. ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന ഫോർമുലയോട് പ്രമുഖ നേതാക്കൾക്ക് എതിർപ്പുണ്ട്. മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെ മുരളീധരനും യോഗത്തിൽ പങ്കെടുക്കില്ല. പ്രധാന നേതാക്കളുടെ അഭാവത്തിൽ യോഗം ചേരേണ്ടിവരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇന്നാണ് നിർണ്ണായക യോഗം.
സംസ്ഥാനത്ത് പാർട്ടിയിൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചയാണ് ദില്ലിയിൽ നടക്കുക. കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ ഹൈക്കമാൻഡ് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളുമായി ചർച്ചചെയ്‌ത് നേതൃമാറ്റത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുകയാണ് ലക്ഷ്യം. അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നീ നേതാക്കൾക്കാണ് കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ അവരവരുടെ അഭിപ്രായങ്ങൾ നേതൃത്വത്തെ അറിയിക്കും.
യോഗത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് നൽകിയിട്ടുണ്ട്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങളും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി സംസ്ഥാനത്ത് നിരവധി നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു എന്നാതാണ് ഹൈക്കമാൻഡിന് മുന്നിലുള്ള പ്രതിസന്ധി. ഈ വടംവലി തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയത്തെ ബാധിച്ചേക്കാമെന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ അഭിപ്രായം.
അതേസമയം ശശി തരൂർ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോൺഗ്രസിന് ശക്തമായ നേതൃത്വമില്ലെന്ന് അദ്ദേഹം നേരത്തെ പരസ്യ പ്രസ്താവന നടത്തിയിരുന്നു. പിണറായി സർക്കാരിനെ പ്രകീർത്തിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് തനിക്കുള്ള അർഹത തരൂർ അറിയിച്ചതായും രാഹുൽ ഗാന്ധി അത് തള്ളിയതായുമാണ് സൂചന. വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ തുടങ്ങിയവരെല്ലാം മുഖ്യമന്ത്രി സ്ഥാനം ലക്‌ഷ്യം വച്ചതോടെയാണ് ഹൈക്കമാൻഡിന്റെ സമവായ ചർച്ച

