Wednesday, May 1, 2024
spot_img

കോൺഗ്രസ് ഇനിയും അനശ്ചിതത്വത്തിൽ !അമേഠിയിൽ സ്ഥാനാർത്ഥി നിർണയം വൈകും ;കൈയൊഴിഞ്ഞ് രാഹുൽ ഗാന്ധി

ദില്ലി : അമേഠിയിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി. താൻ പാർട്ടി സൈനികൻ മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അഞ്ചാം ഘട്ടമായി മേയ് 20-ന് നടക്കുന്ന ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ അമേഠി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ബി.ജെ.പി. സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരേ ആരെയാണ് കോൺഗ്രസ് രംഗത്തിറക്കുക എന്ന സസ്പെൻസ് ഇനിയും തുടരുകയാണ്.

അമേഠിയിലെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള മാദ്ധ്യപ്രവർത്തകരുടെ ചോദ്യത്തിന്, സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. എന്താണ് തീരുമാനം എന്നത് എന്നെ അറിയിക്കും, അത് ഞാൻ അനുസരിക്കും. ഞാൻ പാർട്ടിയുടെ സൈനികൻ മാത്രമാണെന്നും രാഹുൽ പറഞ്ഞു.

സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ജയിച്ചു പോന്നിരുന്ന മണ്ഡലത്തിൽ 2019-ൽ സ്മൃതി ഇറാനിയുടെ വരവോടെയാണ് ജനം കോൺഗ്രസിനെ പുറന്തള്ളിയത്. എന്നാൽ, അന്ന് രണ്ടിടങ്ങളിൽ മത്സരിച്ച രാഹുൽ വയനാട്ടിൽ നിന്ന് ലോക്സഭയിലെത്തിയിരുന്നു. ഇത്തവണയും വയനാടിൽ നിന്ന് മത്സരിക്കുന്ന രാഹുൽ അമേഠിയിലും സ്ഥാനാർത്ഥിയാകുമോ എന്ന കാര്യം വ്യക്തമല്ല. രാഹുൽ അമേഠിയി മത്സരിക്കുന്നില്ലെങ്കിൽ സ്ഥാനാർഥിയാകാനുള്ള താത്പര്യം അറിയിച്ച് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles