Sunday, December 28, 2025

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി ഭു​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ: കേന്ദ്രസർക്കാർ നടപടി ധീരം; ദേശസ്നേഹത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല

റോത്തക്ക്: കശ്മീരിന്റെ പ്ര​ത്യേ​ക​പ​ദ​വി റ​ദ്ദാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് ഹ​രി​യാ​ന​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഭു​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ. ഹരിയാന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന​തി​നി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ ഹൂ​ഡ സ്വീകരിച്ച നിലപാട് കോൺഗ്രസിനെ കോ​ൺ​ഗ്ര​സി​നെ പ്രതിസന്ധിയിലാക്കി.

ജ​മ്മു​കശ്മീരിന്റെ റെ പ്ര​ത്യേ​ക​പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോൺഗ്രസിന് ക്ക് ദി​ശാ​ബോ​ധം ന​ഷ്ട​മാ​യി. താ​ൻ പാ​ർ​ട്ടി വി​ടി​ല്ല. എ​ന്നാ​ൽ 13 എം​എ​ൽ​എ​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​ക​യും ഭാ​വി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദി​വി ന​ൽ​കു​ന്ന 370 ആം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​നെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​ല​രും എ​തി​ർ​ത്തു. ത​ന്‍റെ പാ​ർ​ട്ടി​ക്ക് ഇ​തി​ൽ ദി​ശാ​ബോ​ധം ന​ഷ്ട​പ്പെ​ട്ടു. ഇ​തൊ​രി​ക്ക​ലും പ​ഴ​യ കോ​ൺ​ഗ്ര​സാ​കി​ല്ല. ദേ​ശ​സ്‌​നേ​ഹ​ത്തി​ന്‍റെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും വി​ഷ​യ​ങ്ങ​ളി​ൽ താ​ൻ ഒ​രി​ക്ക​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹരിയാനയിൽ ഹൂഡയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാപരിവര്‍ത്തന്‍ റാലിയിലാണ് കോൺഗ്രസിനെ രൂക്ഷമായി വിമർവിമർശിച്ച് ഹൂഡ രംഗത്തുവന്നത്. പിന്നാലെ ഹൂഡയെ പിന്തുണച്ച് പന്ത്രണ്ട് എം എൽ എമാർ രംഗത്ത് വന്നതും കോൺഗ്രസ്സിന് ഇരുട്ടടിയായി. ആകെ പതിനാറ് എം എൽ എമാരാണ് ഹരിയാനയിൽ കോൺഗ്രസ്സിനുള്ളത്. ഇതോടെ ഔദ്യോഗിക പക്ഷത്തുള്ള എംഎൽഎമാരുടെ എണ്ണം വെറും നാലായി ചുരുങ്ങി. ഈ സംഭവത്തോടെ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കാര്യത്തിൽ ഹരിയാനയിലെ കോൺഗ്രസ്സ് രണ്ട് തട്ടിലായിരിക്കുകയാണ്.

Related Articles

Latest Articles