Sunday, June 16, 2024
spot_img

നേതൃത്വത്തിന് നെഞ്ചിൽ കൊള്ളുന്ന ട്വീറ്റുമായി മനീഷ് തിവാരി | Manish Tiwari

മനീഷ് തിവാരി ബിജെപി യിലേക്കോ. നെഹ്‌റു കുടുംബത്തിനെ ഉന്നംവച്ച് ട്വീറ്റ് I Manish Tiwari

ചരിത്രത്തിലില്ലാത്തവിധം കോൺഗ്രസ് നാമാവശേഷമാകും: കോൺഗ്രസ് നേതാവ് മനീഷ് തീവാരിയുടെ വാക്കുകളാണിത്. കോൺഗ്രസിന്റെ പോക്കിൽ ആ പാർട്ടിയുടെ നേതാക്കൾക്ക് തന്നെയുള്ള അസംതൃപ്തി വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. ആദ്യം അസം പിന്നെ പഞ്ചാബ് ഇപ്പോൾ ഉത്തരാഖണ്ഡും എന്നാണ് മനീഷ് ട്വീറ്റ് ചെയ്തത് . ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് 2014 ൽ കോൺഗ്രിസിൽ നിന്ന് ബിജെപിയിലെത്തിയ നേതാവാണ്. പഞ്ചാബിൽ അമരീന്ദറിന്റെ പുറത്തുപോക്ക് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഉത്തരാഖണ്ടിൽ ഹരീഷ് റാവത്ത് തനിക്ക് വിശ്രമിക്കാൻ സമയമായതായി ട്വീറ്റ് ചെയ്തിരുന്നു. അവിടെയും ഉയർന്നു വരുന്ന ഉൾപ്പാർട്ടി പ്രശ്നങ്ങൾ സൂചിപ്പിച്ചാണ് മനീഷ് തീവാരിയും ഇന്നലെ നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തത്. തീവാരി ബിജെപി യിലേക്കെന്ന സൂചനയും രാഷ്ട്രീയ വൃത്തങ്ങളിലുണ്ട്.

Related Articles

Latest Articles