Saturday, September 19, 2026

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ്; കോൺഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെ ഇന്ന് സമീപിച്ചേക്കും

ദില്ലി : അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്നുള്ള കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. മോദി പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

പട്‌ന കോടതിയുടെ വിധിക്കെതിരെ കോൺഗ്രസ് ബിഹാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അപകീർത്തി കേസിൽ ഈ മാസം 25ന് രാഹുൽ നേരിട്ട് ഹാജരാകണമെന്നാണ് പട്‌ന കോടതിയുടെ നിർദ്ദേശം.ഇതിനെതിരെ സമർപ്പിച്ച ഹർജി ബിഹാർ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Related Articles

Latest Articles