Saturday, May 25, 2024
spot_img

ഭക്ഷ്യ ധാന്യക്കയറ്റുമതിയില്‍ വമ്പൻ കുതിപ്പുമായി ഭാരതം: അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്; മറികടന്നത് ബ്രസീലിനെ

ദില്ലി: അറബ് രാഷ്ട്രങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് ഭാരതം. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ (India) നേട്ടം കൈവരിച്ചത്. 15 വർഷത്തിനിടെ ആദ്യമായാണ് കയറ്റുമതിയിൽ ബ്രസീൽ രണ്ടാം സ്ഥാനത്താകുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങളാണ് ബ്രസീലിന് തിരിച്ചടിയായത്.

അറബ് ലീഗിലെ 22 രാജ്യങ്ങളിലേക്കുള്ള ആകെ കാര്‍ഷിക ഉത്പന്ന കയറ്റുമതിയുടെ 8.15 ശതമാനവും ബ്രസീലില്‍ നിന്നാണുള്ളത്. എന്നാല്‍, 2020 ല്‍ 8.25 ശതമാനവുമായി ഇന്ത്യ മുന്നിലെത്തി. ഇന്ത്യയിൽ നിന്ന് ഒരാഴ്ചക്കുള്ളിൽ പഴം, പച്ചക്കറികൾ, പഞ്ചസാര, ഇറച്ചി, ധാന്യങ്ങൾ എന്നിവ എത്തിക്കാനാകും. അതേസമയം കശുവണ്ടി കയറ്റുമതിയിൽ ഇന്ത്യ 29 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യമന്ത്രാലയം പറയുന്നു. ഏകദേശം 30.20 കോടി ഡോളറാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള മാസങ്ങളില്‍ വരുമാനമായി ഇന്ത്യ നേടിയത്. ഇറച്ചി, പാല്‍, കോഴി ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും.

Related Articles

Latest Articles