Saturday, May 18, 2024
spot_img

യോഗ ജനകീയമാക്കിയതിന് നെഹ്റുവിന് നന്ദി പറഞ്ഞ് കോൺഗ്രസ്; മോദിയെയും സർക്കാരിനെയും പ്രശംസിച്ച് തരൂർ; ചർച്ചയായി ട്വീറ്റ്!

ദില്ലി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ ചര്‍ച്ചയായി കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും പ്രശംസിച്ചുകൊണ്ടാണ് തരൂര്‍ യോഗ ദിനത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. യോഗ ജനകീയമാക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്.

നെഹ്‌റുവിനൊപ്പം യോഗ അന്താരാഷ്ട്രതലത്തിൽ എത്തിക്കുന്നതിൽ പങ്കുവഹിച്ചവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവുമെന്നും അവരും പ്രശംസയര്‍ഹിക്കുന്നുവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. എക്കാലവും താൻ പറയാറുള്ളതുപോലെ ലോക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ യോഗ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും യോഗ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനു മുമ്പും പലകുറി ബി.ജെ.പി. സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും അഭിനന്ദിച്ചിട്ടുള്ള തരൂര്‍, കര്‍ണാടക വിജയത്തിലും തന്‍റെ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

Related Articles

Latest Articles