Saturday, May 18, 2024
spot_img

പ്രൊഫഷണൽ മികവും, സാങ്കേതിക മേന്മയും മുതൽക്കൂട്ടായി; വിവാദങ്ങൾക്കിടയിലും 600 കോടി രൂപയുടെ പ്രവർത്തന ലാഭം നേടി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിലേറെയായി തുടർച്ചയായി നഷ്ടം നേരിട്ടു വന്ന കെ.എസ്.ഇ.ബിക്ക് 600 കോടി രൂപയുടെ പ്രവർത്തന ലാഭമെന്ന് റിപ്പോർട്ടുകൾ. പ്രൊഫഷണൽ മികവും, സാങ്കേതിക മേന്മയുമാണ് മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സ്ഥാപനത്തെ ഇത്രയും ലാഭത്തിലെത്തിച്ചത് എന്നാണ് വൈദ്യതിവകുപ്പ് വ്യക്തമാക്കുന്നത്. ചുമതലയേറ്റ് ഒരു വർഷത്തിനിടെ ജീവനക്കാരുടെ സംഘടനകളുമായി നിരന്തരം സംഘർഷവും വിവാദവും സൃഷ്ടിച്ചതായി ആരോപിക്കപ്പെട്ട വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും, കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി. അശോകിനും അഭിമാനിക്കാവുന്ന നേട്ടമാണിത്.

‘സംഭരണികളിലെ ജലം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും, ജലവൈദ്യുതി ഉത്പാദനം ആസൂത്രിതമാക്കാനും, മിച്ചമുള്ള വൈദ്യുതി പവർ എക്സചേഞ്ചിൽ സറണ്ടർ ചെയ്ത് വരുമാനമുണ്ടാക്കാനും കേന്ദ്രത്തിൽ നിന്ന് 800 കോടിയുടെ ഗ്രാന്റ് നേടിയെടുക്കാനും കഴിഞ്ഞതാണ് കെ.എസ്.ഇ.ബിയെ ഈ നേട്ടത്തിലെത്തിച്ചത്’ – ചെയർമാൻ ബി. അശോക് പറഞ്ഞു. മാത്രമല്ല സാധാരണ മഴക്കാലത്ത് 700 കോടിയൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് സംഭരിക്കാനാവുക. എന്നാൽ ഇക്കുറി അത് 900കോടി യൂണിറ്റ് വരെയുണ്ടാക്കാനുള്ള സംഭരണമാക്കി മാറ്റാനായിയെന്നും. ഇങ്ങനെ ഉദ്പാദിപ്പിച്ച വില കുറഞ്ഞ വൈദ്യുതി രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടായ കാലയളവിൽ വൻ വിലയ്ക്ക് വിറ്റും, കേന്ദ്രഗ്രിഡിൽ നിന്ന് വില കുറഞ്ഞ വൈദ്യുതി വാങ്ങി, ആയിരം കോടി രൂപ വരെ നേടാനായിയെന്നും . വിതരണനഷ്ടം കുറച്ചതും, ശരിയായ കുടിശിക പിരിവും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയതായും അശോക് വ്യക്തമാക്കി.

മുൻവർഷങ്ങളിലെ നഷ്ടം(കോടിയിൽ)
2015 – 1272.90
2016 – 313.29
2017 – 1494.62
2018 – 784.84
2019 – 274.06
2020 – 269.55
2021 – 1822.35

എന്നാൽ 2022ലെ ലാഭം 600 ഉത്പാദനശേഷി കൂടി ഒരു വർഷത്തിനിടെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ 105.077മെഗാവാട്ടിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു പതിറ്റാണ്ടിന് ശേഷം 40 മെഗാവാട്ട് ശേഷിയുളള ഇടുക്കി മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. കൂടാതെ 26.8 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന 4909 സൗരോർജ്ജ പ്ലാന്റുകളും സ്ഥാപിച്ചു.

Related Articles

Latest Articles