Tuesday, September 29, 2026

കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കില്ലെന്ന് അമിത്ഷാ

ദില്ലി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.. രാജ്യസഭയിലാണ് അമിത്ഷാ ഇതുസംബന്ധിച്ച നിലപാട് വിശദമാക്കിയത്.

നിയന്ത്രണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനമൊന്നും ആയിട്ടില്ല. കാശ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ സാധാരണ നിലയിലാണ്. ഇതുവരെ പോലീസ് വെടിവയ്പില്‍ ഒരാളുടെ പോലും ജീവന്‍ നഷ്ടമായിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു.

Related Articles

Latest Articles