Sunday, May 19, 2024
spot_img

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമ നിര്‍മാണം വേണം : സുപ്രിംകോടതി

കൊച്ചി: ശബരിമലയുടെ ഭരണ നിര്‍വഹണത്തിന് പ്രത്യേക സമിതി വേണമെന്ന് സുപ്രിംകോടതി. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തന്നെ നിലപാടറിയിക്കണം. വര്‍ഷത്തില്‍ അമ്പത് ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ക്ഷേത്രമല്ലേ ശബരിമലയെന്നും സുപ്രിംകോടതി ചോദിച്ചു.

പന്തളം കൊട്ടാരം നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് എന്‍വി രമാണയുടെ നിര്‍ണായക ഇടപെടല്‍. ശബരിമലയെ പ്രത്യേകമായി കാണമെന്നും ശബരിമലയ്ക്ക് പ്രത്യേക നിയമനിര്‍മാണം വേണമെന്നുമാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

ശബരിമലില്‍ ഏതൊക്കെ തരത്തിലുള്ള നിയമ നിര്‍മാണമാണ് നടത്തിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് പുതിയ നിയമ നിര്‍മാണത്തിന്റെ കരട് തയാറായിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Related Articles

Latest Articles