KM Shaji Vigilance Case
കോഴിക്കോട്: കെ.എം.ഷാജിയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. ഇപ്പോഴിതാ വിവാദ ആഡംബര വീടിന് ഉടമസ്ഥാവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നീക്കം വിവാദത്തില്‍ ആയിരിക്കുകയാണ്. ഭാര്യ ആശയുടെ പേരിലുള്ള വീടിന് രണ്ട് പുതിയ അവകാശികളുടെ പേര് കൂടി ചേര്‍ക്കാനാണ് നീക്കം.
വീട് നിര്‍മ്മാണം ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കിയത് ആശാ ഷാജിയും, അഫ്‌സയും, അലി അക്ബറും ചേര്‍ന്നാണ്. എന്നാൽ ഇവരെല്ലാം ആരെന്ന അന്വേഷണത്തിലാണ് അധികൃതര്‍. വീടിന് കൂടുതല്‍ അവകാശികളുണ്ടായാല്‍ വരുമാന സ്രോതസ് കൂട്ടാമെന്നാണ് കണക്കുകൂട്ടല്‍ എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.എന്നാൽ മുന്‍ എംഎല്‍എയുടെ വീടിന് പുതിയ ഉടമകള്‍ വന്നതോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ നിയമോപദേശം തേടി. തെരഞ്ഞെടുപ്പ് സമയത്ത് പിടിച്ച 50 ലക്ഷം രൂപ, ആഡംബര വീട് എന്നിവയുടെ സ്രോതസാണ് അന്വേഷിക്കുന്നത്.
അതേസമയം അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന സംശയത്തിലാണ് വിജിലന്‍സ്. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കോര്‍പറേഷനോട് ഏജന്‍സി ആവശ്യപ്പെട്ടു. ഷാജിയുടെ സ്വത്തുമായി ബന്ധപ്പെട്ട അന്വേഷണം വിജിലൻസ് കർണാടകയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കർണാടകയിലെ സ്വത്ത് വിവരങ്ങളും ഇഞ്ചി കൃഷിയെക്കുറിച്ചും വിജിലൻസ് അന്വേഷിക്കും. സ്വത്ത് വിവരങ്ങൾ തേടി അന്വേഷണസംഘം കർണാടക രജിസ്‌ട്രേഷൻ വിഭാഗത്തെ സമീപിക്കുമെന്നാണ് വിവരം. വിജിലൻസിന്റെ സ്പെഷ്യൽ സെൽ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വിവിധ വിവരങ്ങൾ ശേഖരിക്കുന്നതിനിടയിൽ കെ.എം ഷാജിയ്ക്ക് കർണാടകയിലും സ്വത്തുക്കളുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് ഇഞ്ചികൃഷിയിലൂടെയാണ് വരുമാനം ഉണ്ടായതെന്ന് കെ.എം ഷാജി അന്വേഷണ സംഘത്തിനോട് മുൻപ് വെളിപ്പെടുത്തിയിരുന്നു. അതേസമയം കണക്കിൽപ്പെടാത്ത പണം ഷാജിക്ക് ലഭിച്ചിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കർണാടകയിലേക്ക് നിയമപരമായി അന്വേഷണം നടത്താൻ വിജിലൻസ് സംഘം തീരുമാനിച്ചിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…