മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല സീനിയര്‍ മാന്‍ഡ്രേക്കാണെന്ന് കെ.എം.ഷാജി എംഎല്‍എ. ഒരു ദിവസത്തെ കാര്യപരിപാടിക്കായി ഇന്നു ചേർന്ന നിയമസഭാ സമ്മേളനത്തിനിടയിലായിരുന്നു എംഎല്‍എയുടെ രസകരമായ ഈ പ്രസ്താവന.
സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ഓരോന്നായി എണ്ണിനിരത്തിയ ബാനറുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. എല്‍ഡിഎഫിന്റേത് നെറികെട്ട സര്‍ക്കാരാണെന്നും കള്ളക്കടത്തിലൂടെ ഖുറാന്‍ എത്തിക്കുന്ന വിചിത്രമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇത്തരത്തില്‍ നെറികെട്ട ഒരു സര്‍ക്കാരിനു മാത്രമേ സാധിക്കുളളുവെന്നും കക്കാനുള്ള എല്ലാ സാധ്യതയും ഈ സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്നും എംഎല്‍എ സഭയില്‍ വ്യക്തമാക്കി.

