വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷ ചെയ്തതില്‍ പിഴവ് സംഭവിച്ചതിൽ വിവാദം. ഇൻഡി മുന്നണിയുമായി ബന്ധപ്പെട്ടുള്ള പ്രധനമന്ത്രിയുടെ പരാമര്‍ശം പരിഭാഷകന് മനസ്സിലായില്ല.മാത്രമല്ല അത് തെറ്റായി പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
‘എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, നിങ്ങള്‍ ഇൻഡി മുന്നണിയിലെ നെടുംതൂണാണ്. ശശി തരൂര്‍ ഇവിടെയിരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം നഷ്ടപ്പെടുത്തും.’- പ്രധാനമന്ത്രി പറഞ്ഞതിനെ പരിഭാഷകന്‍ തെറ്റായാണ് മനസിലാക്കിയത്. എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മോദി പറഞ്ഞതെന്ന തരത്തിലാണ് പരിഭാഷപ്പെടുത്തിയത്. അദ്ദേഹത്തിന് കാര്യം മനസ്സിലായില്ലെന്ന് പിന്നാലെ ചിരിച്ചുകൊണ്ട് മോദി പറഞ്ഞു. പരിഭാഷകനോട് നിങ്ങള്‍ ഈ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും ചോദിച്ചു.
അതേസമയം പരിഭാഷ ഉചിതമായില്ലെന്നും പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാനസര്‍ക്കാരാണെന്നുമാണ് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

