Wednesday, May 15, 2024
spot_img

ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് പിടിവീഴും; നിയമനടപടി സ്വീകരിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്

പത്തനംതിട്ട: ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്.

ശബരിമലയില്‍ നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്നും ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ പറഞ്ഞു.

ജനന തീയതി കാണിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അവരെ കടത്തിവിട്ടതെന്നും ആധാര്‍ കാര്‍ഡ് പ്രകാരം ജനന വര്‍ഷം 1966 ആണ്. കഴിഞ്ഞ രണ്ടു വര്‍ഷവും അവര്‍ ദര്‍ശനത്തിനെത്തിയിരുന്നുവെന്നും ആളെ കണ്ടുകൊണ്ട് പ്രായം നിശ്ചിയിക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെ ശബരിമലയില്‍ യുവതിയെ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ ബോധപൂര്‍വം ഉള്ള വ്യാജ പ്രചാരണമാണ് നടന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

അതേസമയം. സംഭവത്തിൽ വിവാദമുണ്ടാക്കിയവർക്ക് കൃത്യമറുപടിയുമായി ആരോപണവിധേയയായ സ്ത്രീയുടെ മകൻ ചുക്കാപ്പള്ളി അവിനാശ് രംഗത്ത് വന്നിരുന്നു.

Related Articles

Latest Articles