ദില്ലി: ലോകം കൊറോണ പേടിയിൽ . കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതോടെവലിയ ജാഗ്രതയിലാണ് ലോകരാഷ്ട്രങ്ങൾ .
16 ഇറ്റലിക്കാര്‍ ഉള്‍പ്പെടെ മൊത്തം രോഗം ബാധിച്ചവര്‍ 30. ഇതില്‍ 3 പേര്‍ (കേരളം) രോഗമുക്തര്‍. 87 രാജ്യങ്ങളിലായി മൊത്തം രോഗബാധിതര്‍ 96,979 ആയി. ഇതില്‍ 3311 പേര്‍ മരിച്ചു. ഇന്നലെ 55 പേരാണു മരിച്ചത്.
വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന. എല്ലാ സംസ്ഥാനങ്ങളിലും ദ്രുതപ്രതികരണ സേന ഒരുക്കിട്ടുണ്ട് . ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളിലും ഇത്തരം സേനകള്‍ സജ്ജീവമാണ് .
ദില്ലി യില്‍ പ്രൈമറി സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചു. രാഷ്ട്രപതിഭവനിലെ മുഗള്‍ ഉദ്യാനം നാളെ അടയ്ക്കും.

