Friday, January 9, 2026

കൊറോണ : മരണസംഖ്യ ദിനംപ്രതി കൂടുന്നു

ബെയ്ജിംഗ് : കൊറോണ വൈറസ് രോഗബാധ നിയന്ത്രിക്കാനുള്ള ബെയ്ജിംഗ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഒരു വഴിക്ക് നടക്കുമ്പോള്‍ വെല്ലുവിളി ഉയര്‍ത്തി മരണസംഖ്യ ദിനംപ്രതി കൂടുന്നു. കൊറോണ ബാധമൂലമുള്ള മരണം 490 ആണ്. 3884 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടു. 24324 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ കൂടുതല്‍ ആശുപത്രികള്‍ തയാറാക്കുന്ന തിരക്കിലാണ് അധികൃതര്‍. ആയിരം കിടക്കകളുള്ള ഒരു ആശുപത്രി ഒന്‍പതു ദിവസത്തിനകം ഇവിടെ പണിതീര്‍ത്തത് കഴിഞ്ഞദിവസം പ്രവര്‍ത്തനസജ്ജമായി. 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രി ബുധനാഴ്ച പൂര്‍ത്തിയാവും. വുഹാനില്‍ എട്ട് മൊബൈല്‍ കാബിന്‍ ഹോസ്പിറ്റലുകള്‍ കൂടി തുറക്കുമെന്ന് ചൈനാ ഡെയ്‌ലി അറിയിച്ചു.

ഇതിനിടെ രോഗം പടരുന്നതു തടയാനായി ചൈനയുടെ സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജനായ മക്കാവുവിലെ കാസിനോകള്‍ രണ്ടാഴ്ചത്തേക്ക് അടയ്ക്കാന്‍ ഉത്തരവിട്ടു. ലോക ചൂതാട്ടകേന്ദ്രമെന്നറിയപ്പെടുന്ന മക്കാവുവില്‍ പത്തുപേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ലാസ് വേഗസിന്റെ ഏഴിരട്ടി ബിസിനസ് നടക്കുന്ന മക്കാവുവിലെ കാസിനോകള്‍ അടച്ചത് സാന്പത്തിക പ്രതിസന്ധിക്കിടയാക്കും.

Related Articles

Latest Articles