കാസര്‍കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുന്ന പലരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചു.
കൊറോണ രണ്ട് സ്വകാര്യ ആശുപത്രിയിലും അടുത്തിടെ മരിച്ച ബന്ധുവിന്റെ വീട്ടിലും പോയ ശേഷമാണ് ഇയാള്‍ സ്വന്തം വീട്ടില്‍ എത്തിയത്.
രാവിലെ ഏഴ് മണിയോടെ ആശുപത്രിയിലെത്തിയ നാല്‍വര്‍ സംഘത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയവര്‍ മാത്രം സ്രവം പരിശോധനയ്ക്ക് നല്‍കി.ആശുപത്രി അധികൃതര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ നേരെ പോയത് മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിലേക്കാണ്.
നേരെ വീട്ടിലേക്ക് പോകണം എന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമാണ് ഇവര്‍ ലംഘിച്ചത് തിങ്കളാഴ്ചയാണ് ഇയാള്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചത്.

