Sunday, May 19, 2024
spot_img

ജെ എൻ യു വിൽ ജിന്നയുടെ ചിത്രം പതിച്ച് ജിഹാദിക്കൂട്ടങ്ങൾ

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സവര്‍ക്കര്‍ റോഡിലെ ദിശാസൂചികള്‍ വികൃതമാക്കി ക്യാംപസിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയിലെ സാമൂഹ്യവിരുദ്ധര്‍.

സര്‍വകലാശാലക്കകത്ത് മഹാനദി ഹോസ്റ്റലിന് സമീപമുള്ള വീരസവര്‍ക്കര്‍ റോഡാണ് സമൂഹവിരുദ്ധര്‍ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയത്. കറുപ്പിച്ച്, അതിനു മുകളില്‍ അംബേദ്കര്‍ മാര്‍ഗ് എന്ന് സ്‌പ്രേ പെയിന്റില്‍ എഴുതിയിട്ടുണ്ട്.

സൈന്‍ ബോര്‍ഡുകളില്‍ ഒന്നില്‍ മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ചിട്ടുമുണ്ട്.സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയെന്ന ഇടതുപക്ഷ സംഘടന ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു.

സംഭവത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ജവഹര്‍ലാല്‍നെഹ്‌റു ടീച്ചേഴ്‌സ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്.നാളുകള്‍ക്കു മുമ്പ് ഇതേ സംഘടനയിലെ സാമൂഹ്യവിരുദ്ധര്‍ വിവേകാനന്ദ പ്രതിമ തകര്‍ത്തിരുന്നു.

Related Articles

Latest Articles