Saturday, May 18, 2024
spot_img

കൊ​റോ​ണ: മാ​സ്കു​ക​ളും പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും ഇ​ല്ലാ​തെ വു​ഹാ​ൻ

ഭീ​തി വി​ത​ച്ച് കൊ​റോ​ണ വൈ​റ​സ് ചൈ​ന​യി​ൽ പ​ട​രു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന് മാ​സ്കു​ക​ളും പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും കി​ട്ടാ​തെ വു​ഹാ​ൻ ന​ഗ​രം.സം​ഭ​രി​ച്ച ട​ൺ ക​ണ​ക്കി​ന് മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​മ്പോ​ൾ റെ​ഡ് ക്രോ​സി​ന്‍റെ ഏ​കോ​പ​ന​മി​ല്ലാ​യ്മാ​യാ​ണ് കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​രു​ന്ന​ത്.

കൊ​റോ​ണ ബാ​ധ​യു​ള്ള​വ​രെ ചി​കി​ത്സി​ക്കു​ന്ന ഏ​ഴ് ആ​ശു​പ​ത്രി​ക​ളാ​ണ് വു​ഹാ​നി​ലു​ള്ള​ത്. ഇ​വി​ടെ​യെ​ല്ലാം മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. എ​ന്നാ​ൽ കൊ​റോ​ണ ബാ​ധി​ത​രെ ചി​കി​ത്സി​ക്കാ​ത്ത ആ​ശു​പ​ത്രി​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ജീ​വ​ൻ പ​ണ​യം വ​ച്ച് ത​ങ്ങ​ൾ ജോ​ലി ചെ​യ്യു​മ്പോ​ഴും റെ​ഡ് ക്രോ​സി​ന്‍റെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​വു​മാ​ണ് ഈ ​അ​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​മാ​ണ് ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​യ​ർ​ത്തു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ൾ അ​ർ​ഹി​ക്കു​ന്ന ക​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ റെ​ഡ് ക്രോ​സി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. കൊ​റോ​ണ ഭീ​തി​യു​ള്ള​തി​നാ​ൽ പ്ര​തി​രോ​ധ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ കി​ട്ടാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്. ര​ണ്ട് മി​ല്യ​ൺ മാ​സ്ക്കു​ക​ൾ ശേ​ഖ​രി​ച്ച റെ​ഡ്ക്രോ​സി​ന് ഇ​തു​വ​രെ ര​ണ്ട് ല​ക്ഷം മാ​സ്ക്കു​ക​ൾ മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്യാ​നാ​യി​ട്ടു​ള്ള​ത്.

Related Articles

Latest Articles