Sunday, May 5, 2024
spot_img

ചൈനയിൽ നിന്നും സ്വന്തം പൗരൻമാർക്കൊപ്പം അയൽ രാജ്യക്കാരെയും രക്ഷിച്ച് ഇന്ത്യൻ ഓപ്പറേഷൻ, നന്ദി പറഞ്ഞ് മാലിദ്വീപ്…സ്വന്തം പൗരന്മാരെ തിരിഞ്ഞു നോക്കാതെ പാകിസ്ഥാൻ.പ്രതിഷേധവുമായി പാകിസ്ഥാനികൾ,ഇന്ത്യാ ഗവണ്മെന്റിനെ കണ്ടു പടിക്കെന്ന് വിമർശനം.

കൊറോണ വൈറസ് മാരകമായി പടരുന്ന ചൈനയിലെ വുഹാനിൽ നിന്നും സ്വന്തം പൗരൻമാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ വിമാനവും ന്യൂഡൽഹിയിൽ നിലം തൊട്ടപ്പോൾ സഹായത്തിനായി കേണപേക്ഷിക്കേണ്ട ഗതികേടിലാണ് ചൈനയിൽ കുടുങ്ങിയ മറ്റു രാജ്യക്കാർ. പഠനാവശ്യത്തിനായി തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരാണ് ചൈനയിലുള്ളത്. സ്വന്തം പൗരൻമാരെ രക്ഷിക്കുന്നതിനൊപ്പം അയൽ രാജ്യത്തുള്ളവരെയും രക്ഷിക്കുക എന്ന മഹത്തായ ദൗത്യമാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്. വുഹാനിൽ നിന്ന് ഇന്ത്യക്കാർക്കൊപ്പം ഏഴ് മാലദ്വീപ് സ്വദേശികളെയും ഇന്ത്യ സുരക്ഷിതമായി എത്തിച്ചു. 323 ഇന്ത്യക്കാർക്കൊപ്പമാണ് ഇവരെയും രക്ഷിച്ചുകൊണ്ടു വരാൻ ഇന്ത്യ തയ്യാറായത്.

ഇന്ത്യയുടെ ഈ പ്രവർത്തിക്ക് ട്വിറ്ററിലൂടെ നന്ദി അറിച്ച് കൊണ്ട് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് രംഗത്തെത്തുകയും ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കുമാണ് അദ്ദേഹം നന്ദി അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉത്തമ ഉദാഹരണം കൂടിയാണിതെന്ന് ഇന്ത്യയെ പുകഴ്ത്തി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം 324 പേരെ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇവരെ പ്രത്യേക ക്യാമ്പുകളിലാക്കി നിശ്ചിത ദിവസം നിരീക്ഷിച്ച ശേഷം മാത്രമേ കുടുംബവുമായി സഹവസിക്കുവാൻ വിടുകയുള്ളൂ. എന്നാൽ രക്ഷാപ്രവർത്തനത്തിൽ അയൽ രാജ്യങ്ങളുടെ കൈയ്യടി ഇന്ത്യ നേടുമ്പോൾ ചൈനയിൽ കുടുങ്ങിയ പാകിസ്ഥാനികൾ സഹായത്തിനായി കേഴുകയാണ് .ചൈനയുമായി ഉറ്റ സൗഹൗദം കാത്തുസൂക്ഷിക്കുന്ന രാജ്യം കൂടിയാണ് പാകിസ്ഥാൻ. എന്നിട്ടും സ്വന്തം പൗരൻമാർക്ക് വേണ്ടി യാതൊന്നും ഇമ്രാൻ സർക്കാർ ചെയ്യുന്നില്ലെന്നും ഇന്ത്യയെ കണ്ടു പഠിക്കണമെന്നും വുഹാനിൽ കരഞ്ഞ് നിലവിളിക്കുകയാണ് പാക് വിദ്യാർത്ഥിനികൾ. ഇവരുടെ ആവശ്യം പാകിസ്ഥാൻ നിരാകരിച്ചിരിക്കുകയാണ്. ചൈനയുമായുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി സ്വന്തം പൗരൻമാരെ കൊണ്ടുവരേണ്ടെന്ന വിചിത്ര നിലപാടാണ് പാകിസ്ഥാൻ സ്വീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles