Saturday, May 11, 2024
spot_img

സംസ്ഥാന പോലീസിന്റെ ഡോഗ് സ്‌ക്വാഡിലേക്ക് നായയെ വാങ്ങിയതിൽ അഴിമതി; ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലേക്ക് നായയെ വാങ്ങിയതിൽ തട്ടിപ്പെന്ന് വിജിലന്‍സ്. പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പുകണ്ടെത്തിയതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ എഎസ് സുരേഷിനെ സസ്‌പെന്റ് ചെയ്തു. പട്ടിക്കുട്ടികളെ വാങ്ങിയത് വന്‍ തുകയക്കാണെന്നും വിജിലന്‍സ് കണ്ടെത്തി. നായകള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തി.

നായക്കുട്ടികളെ വാങ്ങിയതിലും പരിപാലിച്ചതിലും സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. മൂന്ന് തരത്തിലുള്ള തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഡോഗ് സ്‌ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ എഎസ് സുരേഷ് നായകള്‍ക്ക് വേണ്ട ഭക്ഷണം വാങ്ങുന്നതിനായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു. അത് കമ്മീഷന്‍ ലക്ഷ്യമിട്ടായിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തി.

Related Articles

Latest Articles