Friday, May 10, 2024
spot_img

ചന്ദ്രയാന്‍-2 ദൗത്യം വൈകിപ്പിച്ചത് യുപിഎ സര്‍ക്കാർ; രൂക്ഷവിമർശനവുമായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാൻ ജി. മാധവന്‍ നായര്‍

ഹൈദരാബാദ്: ചന്ദ്രയാന്‍-2 ദൗത്യം നേരത്തേ പൂര്‍ത്തിയാക്കാമായിരുന്നെന്നും യു.പി.എ. സര്‍ക്കാരാണ് പദ്ധതി വൈകിപ്പിച്ചതെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും ബി.ജെ.പി. അംഗവുമായ ജി. മാധവന്‍ നായര്‍. ചന്ദ്രയാന്‍-2 ജൂലായ് 15-ന്‌ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘2012 അവസാനത്തോടെയാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കാനിരുന്നത്. എന്നാല്‍, 2014 തിരഞ്ഞെടുപ്പില്‍ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ച യുപിഎ, ഇത് നീട്ടിവെക്കുകയായിരുന്നു’. പിന്നീട് മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ചാന്ദ്രയാന്‍-2 പുനരാരംഭിച്ചതെന്നും മാധവന്‍നായര്‍ പറഞ്ഞു.

Related Articles

Latest Articles