Wednesday, September 30, 2026

ദിനോസറും മാമോത്തും മടങ്ങിവരുന്നു; അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍

വാ​ഷിം​ഗ്ട​ണ്‍: ഭൂമിയില്‍ ആദ്യം ആധിപത്യം സ്ഥാപിച്ച ദിനോസറുകളും അവയ്ക്ക് പിന്നാലെ വന്ന മാമോത്തുകള്‍,ഡോഡോകള്‍,സോബര്‍ടൂത്ത് ടൈഗര്‍ തുടങ്ങി ഒരുപാട് ജീവികളുടെ വംശം എന്നെന്നേക്കുമായി അവസാനിച്ച് ഇവിടെ നിന്ന് മറഞ്ഞിട്ടുണ്ട്. അത്തരം ജീവികളെ കുറിച്ച് പതിറ്റാണ്ടുകളായി ഗവേഷക ലോകം പഠനങ്ങള്‍ നടത്തുന്നു. ഇവയെ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാൻ ചില ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരത്തില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷരായ മാമോത്തിനെയും ദിനോസറുകളെയും ഡോഡോയുംപോലുള്ള ജീവികളെ നമ്മുക്ക് മടക്കി കൊണ്ടുവരാന്‍ സാധിച്ചേക്കും. ഡീ എക്സ്റ്റിന്‍ഷന്‍ എന്ന പ്രക്രിയയിലൂടെയാണ് ഇത്തരത്തിലൊരു അത്ഭുതം ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. ഡീ എക്സ്റ്റിന്‍ഷന്‍ എന്ന പ്രക്രിയയിലൂടെ ഇല്ലാതായ സ്പീഷിസുകളെ വീണ്ടും ഭൂമിയിലേക്ക് മടക്കിയെത്തിക്കാമെന്ന് കരുതുന്നു. വംശനാശം സംഭവിച്ച ജീവികളുടെ കൃത്രിമ പകര്‍പ്പ് അപ്പോഴും ലഭിക്കില്ല. അവയുടെ പ്രോക്സികളെ മാത്രമാകും നമുക്ക് ഇത്തരത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കുക. ദിനോസര്‍ പോലുള്ള ജീവികള്‍ എന്തായാലും മടങ്ങിവരാന്‍ പോകുന്നില്ലെന്നത് ഉറപ്പാണ്. അവയുടെ ഡി.എന്‍.എ വിഘടിച്ച് 65 ദശലക്ഷത്തോളം വര്‍ഷമായിരിക്കുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനായ ബെന്‍ നൊവാക് പറയുന്നത് അനുസരിച്ച് വംശനാശം സംഭവിച്ച ഒരു മൃഗത്തിന് പരിസ്ഥിതിയില്‍ മടങ്ങിയെത്തിയാല്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ആവാസവ്യവസ്ഥയില്‍ എല്ലാ ജീവികള്‍ക്കും തുല്യ നിര്‍ണായകമായ പ്രാധാന്യമുള്ളതിനാല്‍ അവയുടെ നഷ്ടം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മാമോത്തുകള്‍ ഒക്കെ ഒരുകാലത്ത് വലിയ രീതിയില്‍ സസ്യങ്ങളെ വളരാനും പരാഗണത്തിനും സഹായിച്ചിരുന്നു.ഇവയുടെ നാശം വിത്തുകളെയും സസ്യവൈവിധ്യത്തെയും ദുര്‍ബലമാക്കിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Latest Articles