Friday, March 29, 2024
spot_img

തരംഗം സൃഷ്ടിച്ച് ആർ ആർ ആർ ;മികച്ച ഗാനത്തിനുള്ള ഓസ്കാർ ‘നാട്ടു നാട്ടു’വിന്, ഇന്ത്യൻ അഭിമാനം ഉയർത്തിപ്പിടിച്ച് കീരവാണി

തരംഗം സൃഷ്ടിച്ച് വീണ്ടും ആർ ആർ ആർ.മികച്ച ഗാനത്തിനുള്ള ഓസ്കാർ സ്വന്തമാക്കി നാട്ടു നാട്ടു എന്ന ഗാനം.എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്.രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കൻഡുമാണ് ഗാനത്തിന്റെ ദൈർഘ്യം. രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്.

അടുത്തിടെ, മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ തന്നെ നാട്ടു നാട്ടുവിന് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.ഇരുപത് ട്യൂണുകളിൽ നിന്നും ‘ആർആർആർ’ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവനും. 90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു.

Related Articles

Latest Articles