തിരുവനന്തപുരം: വഞ്ചിയൂരിൽ എയർ ഗൺ ഉപയോഗിച്ച് വെടിവയ്പ്പ്. വള്ളക്കടവ് സ്വദേശി ഷൈനിക്ക് പരിക്കേറ്റു. കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീയാണ് വീട്ടമ്മയ്ക്ക് നേരെ വെടിയുതിർത്തത്. രേഖയിൽ ഒപ്പിടുന്നത് സംബന്ധിച്ച് തർക്കമുണ്ടാക്കിയ ശേഷം വെടിവച്ച ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു. പരിക്കേറ്റ ഷൈനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
പ്രതിയായ സ്ത്രീ മുഖം മറച്ചിരുന്നതായും സമീപത്ത് സംശയാസ്പദമായ നിലയിൽ രാവിലെ ഒരു കാർ കണ്ടിരുന്നതായും സൂചനയുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. വിരലടയാള വിദഗ്ദ്ധരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തുകണ്ട കാറിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

