Friday, September 18, 2026

മൃഗാശുപത്രിയിൽ രണ്ട് വർഷമായി വെറ്റിനറി ഡോക്ടറില്ല; പാലിയോട് ക്ഷീരകർഷകർ നെട്ടോട്ടമോടുന്നു; ദുർഗതിയിൽ ബുദ്ധിമുട്ടുന്നത് സംസ്ഥാനത്തെ ക്ഷീരകർഷകർ കൂടുതലുള്ള പ്രദേശം

വെള്ളറട : കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് മൃഗാശുപത്രിയിൽ രണ്ട് വർഷമായി ഡോക്ടർ ഇല്ലാതെയാണ് പ്രവർത്തനമെന്ന് പരാതി. സംസ്ഥാനത്ത് തന്നെ ക്ഷീരകർഷകർ കൂടുതലുള്ള പ്രദേശമാണ് കുന്നത്തുകാൽ പഞ്ചായത്തും സമീപ പ്രദേശങ്ങളും.കന്നുകാലികൾക്കും മറ്റ് മൃഗങ്ങൾക്കും ചികിത്സ നടത്താൻ കഴിഞ്ഞ രണ്ടു വർഷമായി പാലിയോട് മൃഗാശുപത്രിയിൽ സ്ഥിരമായി ഡോക്ടറില്ല എന്നാണ് കർഷകരുടെ പരാതി.

കന്നുകാലികൾ അസുഖബാധിതരായാൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സുഖമല്ലാതായാൽ നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ് പ്രദേശത്തെ ക്ഷീരകർഷകർ .അടിയന്തരമായി ഇവിടെ ഡോക്ടറെ നിയമിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് പാലിയോട് പ്രദേശത്തെ ക്ഷീരകർഷകർ ആവശ്യപ്പെട്ടു.

Related Articles

Latest Articles