Tuesday, November 10, 2026

കടൽക്കൊല: നാവികർക്കെതിരായ കേസ് ഇറ്റാലിയൻ കോടതി അവസാനിപ്പിച്ചു

മലയാളികളായ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ നാവികർക്കെതിരായ കേസ് (Case) തള്ളി ഇറ്റാലിയന്‍ കോടതി. വിചാരണയ്ക്ക് മതിയായ തെളിവുകള്‍ ഇല്ലെന്ന് കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഇന്ത്യയില്‍ ഇവര്‍ക്കെതിരായ കേസ് നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ച് മാസങ്ങള്‍ക്കുള്ളിലാണ് റോമിലെ കോടതിയുടെ നടപടി.

എൻറിക ലെക്‌സി കപ്പലിലെ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവർ 2012 ഫെബ്രുവരി 15നാണ് നീണ്ടകര സ്വദേശികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നത്. കോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നതായും വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനാണ് അവസാനമായിരിക്കുന്നതെന്നും ഇറ്റാലിയൻ പ്രതിരോധമന്ത്രി ലോറെൻസോ ഗ്വെറിനി പ്രസ്താവനയില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറ്റലി 10 കോടി രൂപ നഷ്ടപരിഹാരം നൽകിയതോടെ 2021 ജൂണിൽ ഇന്ത്യയിൽ നാവികർക്കെതിരായി നടന്നുവന്ന നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു.

Related Articles

Latest Articles