Tuesday, May 21, 2024
spot_img

സ്വർണ്ണ ഖനനത്തിനായി ആഫ്രിക്കയിൽ പോയ പി വി അൻവർ എം എൽ എ യുടെ സഹായി മരിച്ച നിലയിൽ

മലപ്പുറം: സ്വർണ്ണ ഖനനത്തിനായി ആഫ്രിക്കയിൽ പോയ പി.വി അൻവർ എംഎൽഎയുടെ (PV Anwar MLA) സഹായി മരിച്ച നിലയിൽ. കക്കാടം പൊയിൽ സ്വദേശി ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 18 നാണ് ഷാജി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അൻവറിന്റെ സഹായിയായി പോയത്. അതേസമയം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷമാണ് അൻവർ ആഫ്രിക്കയിലേക്ക് സ്വർണ്ണ ഖനനവുമായി പോയത്. രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അൻവർ അടിക്കടി ഉയർന്ന വിവാദങ്ങളെത്തുടർന്നു ആഫ്രിക്കയിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.

കക്കാടം പൊയിലിലെ അനധികൃത വാട്ടർ തീം പാർക്കും, തടയണയും, തുടർന്നുണ്ടായ കോടതി ഇടപെടലുകളും അൻവറിന് വൻ തിരിച്ചടിയായിരുന്നു. സിപിഎം പിന്തുണയോടെ പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് അൻവർ ആഫ്രിക്കയിലേക്ക് ബിസിനസ് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം അൻവറിന്റെ ആഫ്രിക്കൻ യാത്ര പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൻ ട്രോളുകൾക്ക് വഴിവച്ചിരുന്നു.

Related Articles

Latest Articles