Friday, September 25, 2026

രാജ്യത്ത് ആശ്വാസം; ഇന്ന് 5921 കൊവിഡ് കേസുകള്‍; 289 മരണം

ദില്ലി: രാജ്യത്ത് ഇന്ന് 5921 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി. 24 മണിക്കൂറിനിടെ 289 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. 63,878 സജീവ കേസുകളാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.

ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. 98. 64 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം, 178.55 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിലും മാഹാരാഷ്ട്രയിലുമാണ് ഇന്നലെ ഏറ്റവുമധികം കേസുകള്‍ രജിസ്‌ററര്‍ ചെയ്തത്.

കേരളത്തില്‍ ഇന്നലെ 2190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനെയാണ് കണക്കുകൾ.

Related Articles

Latest Articles