Sunday, May 19, 2024
spot_img

ചൈനയിൽ വീണ്ടും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ്: വാക്സിന്‍ എടുത്തവരിലും രോഗം; ആശങ്ക

ബീജിംഗ്: ആദ്യമായി ലോകത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിൽ കോവിഡിനെ മറികടന്നെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിപ്പോഴിതാ വീണ്ടും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് വകദേദം വളരെ വേഗം നൂറുകണക്കിന് പേര്‍ക്ക് സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരിൽ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ആശങ്ക ഉയരാനുള്ള കാരണം.

കിഴക്കൻ നഗരമായ നാൻജിംഗിലെ വിമാനത്താവളത്തിലാണ് ആദ്യമായി ഡെൽറ്റവ്യാപനം റിപ്പോർട്ടുചെയ്തത്. വളരെപെട്ടന്ന് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇതേതുടർന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് ഭരണകൂടം. ഈ നിയന്ത്രണം കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്ന ചൈനയ്ക്ക് സാമ്പത്തിക രംഗത്തുള്‍പ്പെടെ തിരിച്ചടിയാകുമോ എന്നും സൂചനയുണ്ട്.

അതേസമയം ഡെൽറ്റ വ്യാപനം രൂക്ഷമായതോടെ ചൈനയുടെ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. സിനോഫാം ഡെല്‍റ്റ വൈറസിനെ ചെറുക്കുമെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്. എന്നാൽ ഡെല്‍റ്റ വ്യാപനം രൂക്ഷമായതോടെ ചൈനയുടെ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകള്‍ ഉയരുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles