International

മൃഗങ്ങൾക്കിടയിൽ കോവിഡ് പിടിമുറുക്കുന്നു; ഡെൻവർ മൃഗശാലയിൽ പതിനഞ്ചോളം മൃഗങ്ങൾക്ക് രോഗബാധ

വാഷിംഗ്ടൺ: ഡെൻവർ മൃഗശാലയിൽ കോവിഡ് (Covid) പിടിമുറുക്കുന്നു. 3000 ത്തോളം മൃഗങ്ങളുള്ള കൊളറാഡോയിലെ ഡെൻവർ മൃഗശാലയിലെ 15 ഓളം മൃഗങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് കഴുതപ്പുലികൾ, പതിനൊന്ന് സിംഹങ്ങൾ, രണ്ട് കടുവകൾ എന്നിവയ്‌ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 450 ഓളം വ്യത്യസ്ത മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയാണിത്. നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറികളുടെ റിപ്പോർട്ട് അനുസരിച്ച്, സിംഹങ്ങൾക്ക് അസുഖം വന്നതിനെത്തുടർന്ന് വിവിധ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. പരിശോധനയിലാണ് മറ്റ് മൃഗങ്ങളിലും രോഗം കണ്ടെത്തിയത് .

ലോകത്ത് കോവിഡ് സ്ഥിരീകരിച്ച ആദ്യത്തെ കഴുതപ്പുലികളാണ് ഡെൻവർ മൃഗശാലയിലെ എൻഗോസിയും കിബോ. അലസത, മൂക്കിൽ നിന്ന് സ്രവങ്ങൾ, ഇടയ്‌ക്കിടെയുള്ള ചുമ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ മൃഗങ്ങളിൽ കണ്ടതായി ജീവനക്കാർ പറഞ്ഞു. വളരെയേറെ പ്രതിരോധശേഷിയുള്ള മൃഗങ്ങളാണ് കഴുതപ്പുലികൾ. രോഗം ബാധിച്ച കടുവകളും, സിംഹങ്ങളും രോഗത്തിൽ നിന്ന് മുക്തരായി വരുന്നതായാണ് മൃഗശാല അധികൃതരുടെ ട്വീറ്റ്. അതേസമയം, വളർത്തുമൃഗങ്ങളിൽ കോവിഡ് വൈറസിന്റെ ആൽഫ വേരിയന്റ് കേസുകൾ കണ്ടെത്തിയതായി അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.

admin

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

51 mins ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

54 mins ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

1 hour ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

2 hours ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

3 hours ago